ദോഹ: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറും കുട്ടികളുടെ ഷാമ്പുവും ഉപയോഗ യോഗ്യമാണെന്നു ഖത്തര്‍ നഗരസഭപരിസ്ഥിതി മന്ത്രാലയം.അമേരിക്കയില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് യുവതിക്ക് അര്‍ബുദം പിടിപെട്ടതായി സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയെന്നോണം ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി ഉത്പന്നത്തിന്റെ വില്പന നിര്‍ത്തിവെച്ചത്.
ഉല്‍പ്പന്നങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനമെര്‍പ്പെടുത്തിയ ശേഷം അമേരിക്കയിലെ അംഗീകൃത ലബോറട്ടറിയില്‍ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഖത്തറില്‍, ഗള്‍ഫ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണോ ഇവ വില്ക്കുന്നതെന്നറിയാനാണ് പരിശോധന നടത്തിയത്.റിപ്പോര്‍ട്ടില്‍ ഇവയ്ക്ക് പ്രചരിപ്പിക്കപ്പെട്ട തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതോടെയാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
Post Your Comments