NewsIndia

വിഷക്കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

ഐസ്വാള്‍: മിസോറാമില്‍ വിഷക്കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മൂന്നു വയസുള്ള കുട്ടി ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. മിസോറാമിലെ മാമിത് ജില്ലയിലാണ് സംഭവം. വനത്തില്‍നിന്നു ശേഖരിച്ച വിഷക്കൂണാണ് അപകടകാരണമായതെന്ന് ജില്ലാ അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ നാലിനായിരുന്നു കുടുംബത്തിലുള്ളവര്‍ വിഷക്കൂണ്‍ കഴിച്ചത്. പിന്നാലെ ശാരീരിക അസ്വസ്തതകള്‍ അനുഭവപ്പെട്ട ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസങ്ങളില്‍ ഓരോരുത്തരായി മരിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button