മാസമുറയുടെ പേരില്‍ സ്‌ത്രീകളെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് നാപ്‌കിന്‍ പ്രതിഷേധവുമായി ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്.
ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.ഈ രക്‌തം അഴുക്കല്ലെന്നും മാസമുറ തങ്ങളെ കൂടുതല്‍ ശക്‌തിയുള്ളവരാക്കുന്നുവെന്നും തുടങ്ങിയ സന്ദേശങ്ങള്‍ ക്യാംപസ് മതിലുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയത്.
‘പീരീഡ് പ്രൊട്ടസ്‌റ്റ്’ എന്ന് വിളിക്കുന്ന ഈ പ്രതിഷേധത്തിന് സര്‍വകലാശാലയില്‍ നിന്നും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. മറച്ചു വയ്‌ക്കേണ്ട ഒന്നല്ല സാനിറ്ററി നാപ്‌കിനുകളെന്നും പെണ്‍കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ മാറി ചിന്തിക്കണമെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
Post Your Comments