KeralaNews

പരവൂര്‍ വെടിക്കെട്ട് ദുരന്തം: പടക്കങ്ങളില്‍ ഉപയോഗിച്ച രാസവസ്തുക്കളക്കുറിച്ച് നിര്‍ണ്ണായക കണ്ടെത്തല്‍

ഇന്ത്യയിലെ പടക്ക നിര്‍മ്മാതാക്കള്‍ പതിവായി ഉപയോഗിക്കാറുള്ള രാസവസ്തുക്കളല്ല പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ വെടിക്കെട്ടിനായി ഉപയോഗിച്ച പടക്കങ്ങളില്‍ അടങ്ങിയിരുന്നതെന്ന് ആദ്യഅന്വേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ പടക്ക വ്യവസായത്തില്‍ ഉപയോഗിക്കുന്ന, ചൈനയില്‍ത്തന്നെ നിര്‍മ്മിച്ച രാസവസ്തുക്കളാണ് പരവൂര്‍ ദുരന്തത്തിനിടയാക്കിയ പടക്കങ്ങളിലും ഉപയോഗിച്ചതെന്നാണ് ആദ്യ ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വന്‍ പടക്കവ്യവസായ ശൃംഖലയെ കുറ്റവിമുക്തമാക്കുന്നതാണ് ഈ പ്രാഥമിക കണ്ടെത്തല്‍. ഈ വസ്തുത സംശയത്തിനിട നല്‍കാത്ത വിധം തെളിയുകയാണെങ്കില്‍ കേരളത്തിന്‍റെ അന്വേഷണപരിധിയില്‍ നിന്നും തമിഴ്‌നാട്‌ പടക്ക വ്യവസായികളെ ഒഴിവാക്കിയേക്കും. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്നതും ഇതിനൊരു കാരണമാണ്.

നേരത്തേ സിബിഐയെക്കൊണ്ട് പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിപ്പിച്ചു കൂടെയെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശം വച്ചു. ഈ ദുരന്തത്തില്‍ ദേശവിരുദ്ധ ശക്തികളുടെ പങ്കുണ്ടോ എന്ന്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

പരവൂരില്‍ ഉപയോഗിച്ച പടക്കങ്ങള്‍ പരിചയസമ്പത്ത് കുറഞ്ഞ ആളുകളെക്കൊണ്ട് കരാറുകാര്‍ തന്നെ ഉണ്ടാക്കിയതാണെന്ന നിഗമനവും ശക്തമാണ്. കടല്‍മാര്‍ഗ്ഗം സംസ്ഥാനത്തിനുള്ളിലേക്ക് കൊണ്ടുവരുന്ന ചൈനീസ് രാസവസ്തുക്കള്‍ നിയമവിരുദ്ധമായി വാങ്ങി ഉപയോഗിച്ചതാകാന്‍ ഇത് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button