തിരുവനന്തപുരം: നീട്ടിനല്‍കിയ കാലാവധിയും അവസാനിച്ചതിനെതുടര്‍ന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ താല്‍ക്കാലിക ചുമതല കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ സെക്രട്ടറിയായ സജിനി ഡെപ്യൂട്ടേഷനിലാണ് കൗണ്‍സിലില്‍ രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികാധികാരത്തോടു കൂടിയാണ് രജിസ്ട്രാര്‍ക്ക് ചുമതല.
അതേസമയം, കൗണ്‍സിലിന്‍റെ കാലാവധി അവസാനിച്ചതോടെ സംസ്ഥാനത്തെ ‘റുസ’ (രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലായെന്ന പ്രചാരണം ഡയറക്ടറേറ്റ് നിഷേധിച്ചു. റുസ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതും വിലയിരുത്തുന്നതും ഉന്നതവിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയാണ്. മാനവശേഷി മന്ത്രാലയത്തിന്‍ന്‍റെ ഉത്തരവ് പ്രകാരം കൗണ്‍സിലിന് കീഴില്‍ രൂപവത്കരിച്ച ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിനെ പൂര്‍ണമായും ഡയറക്ടറേറ്റിന് കീഴിലേക്ക് മാറ്റിയിട്ടുണ്ട്. റുസ പദ്ധതികള്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ എക്സി. കൗണ്‍സിലുമായി ബന്ധമില്ലെന്ന് കോഓഡിനേറ്റര്‍ പ്രഫ.എസ്. വര്‍ഗീസ് വ്യക്തമാക്കി.
Post Your Comments