പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രിയായ പാര്‍ത്ത ചാറ്റര്‍ജി പിഎച്ച് ഡി നേടുന്നതിനായി 2014-ല്‍ സമര്‍പ്പിച്ച തീസിസ് എഴുതിയത് കോപ്പിയടിച്ചെന്ന് ആരോപണം.
നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ചാറ്റര്‍ജി പിഎച്ച് ഡി നേടിയത്. അദ്ദേഹത്തിന്റെ തീസീസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മറ്റു അക്കാദമിക് പേപ്പറുകളില്‍ വന്നിട്ടുള്ളവയാണ്. അവയെ ഒരു മാറ്റവും വരുത്താതേയും ക്രഡിറ്റ് കൊടുക്കാതേയും ചാറ്റര്‍ജി സ്വന്തം തീസീസില്‍ ഉള്‍പ്പെടുത്തി.2013 മുതല്‍ അദ്ദേഹം ബംഗാളില്‍ വിദ്യാഭ്യാസ മന്ത്രിയാണ്. യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ അനില്‍ ഭൂയ്മാലിയുടെ കീഴിലാണ് മന്ത്രി ഗവേഷണം നടത്തിയിരുന്നത്.
മോഷണം കണ്ടെത്താന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മന്ത്രിയുടെ തട്ടിപ്പ് കണ്ടെത്തിയത്. തീസീസിലെ 5,6,9 അധ്യായങ്ങളില്‍ വിവിധ അക്കാദമിക് വിദഗ്ദ്ധരുടെ രചനകളില്‍ നിന്നുമുള്ള വാചകങ്ങള്‍ അതുപോലെ പകര്‍ത്തിയിരിക്കുന്നു.
ആരോപണം മന്ത്രിയും ഗൈഡും തള്ളിക്കളഞ്ഞു. കൂടാതെ ആരോപണം ഉയര്‍ന്നു വന്ന സമയത്തേയും മന്ത്രി ചോദ്യം ചെയ്തു. പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പിഎച്ച് ഡി യൂണിവേഴ്‌സിറ്റിക്ക് പിന്‍വലിക്കാമെന്നും മന്ത്രി പറഞ്ഞു.
Post Your Comments