ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സര്‍ണ കഞ്ചാവ് വേട്ട. ആഫ്രിക്കയില്‍ നിന്നെത്തിയ സ്വകാര്യ കാര്‍ഗോയില്‍ കടത്താന്‍ ശ്രമിച്ച 17.8 കിലോഗ്രാം കഞ്ചാവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഏഷ്യക്കാരനായ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 6.5 കിലോഗ്രാം സ്വര്‍ണവും പിടികൂടിയ ഉദ്യോഗസ്ഥരെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ പ്രസിഡന്റ് അഹമ്മദ് ബിന്‍ അലി അല്‍ മുഹന്നദി അഭിനന്ദിച്ചു.
ഖത്തറിന്റെ കസ്റ്റംസ് ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കള്ളക്കടത്തു വേട്ടയായിരുന്നു ഇത്. കാര്‍ഗോ കമ്പനി ജീവനക്കാരന്റെ സംശയാസ്പദമായ പെരുമാറ്റത്തെതുടര്‍ന്നാണ് ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമെത്തിയ കാര്‍ഗോ സൂക്ഷ്മ പരിശോധന നടത്തിയത്. തുടര്‍ന്ന് വിദഗ്ധമായ രീതിയില്‍ ഒളിപ്പിച്ച് വെച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാര്‍ഗോ വസ്തു പൊളിച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 17.8 കിലോഗ്രാം തൂക്കംവരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ഗള്‍ഫ് രാജ്യത്ത് നിന്നും ട്രാന്‍സിറ്റ് വിസയില്‍ എത്തിയ ഏഷ്യന്‍ യാത്രക്കാരനില്‍ നിന്നാണ് ആറ് ലക്ഷത്തോളം റിയാല്‍ വില മതിക്കുന്ന 84 ബിസ്‌കറ്റുകളായി സൂക്ഷിച്ച ഏകേദശം 6.5 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്‍ എമിഗ്രേഷന്‍ പരിശോധനക്ക് വിധേയമായതിനെ തുടര്‍ന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ബാഗിനടിയില്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ചെറിയ കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. വന്‍ കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജനറല്‍ കസ്റ്റംസ് അധികൃതര്‍ അഭിനന്ദിച്ചു.
Post Your Comments