ന്യൂഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത് തന്‍സീലിന്റെ അടുത്ത ബന്ധുക്കളായ റിയാന്‍, റിയാന്റെ പിതാവ് ജൈനുല്‍ എന്നിവരെയാണ്. അതേസമയം കൊലപാതകത്തിന്റെ മുഖ്യ പ്രതിയായ മുനീറിന് വേണ്ടി തെരച്ചില്‍ പൊലീസ് ശക്തമാക്കി. റിയാന്‍ സിസിറ്റിവി ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തടസപ്പെടുത്താമെന്ന് ചിലരോട് അന്വേഷിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കുടുംബപരമായ തര്‍ക്കമാണ് മൊഹമ്മദ് തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകത്തിന് കാരണമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് നല്‍കുന്ന വിശദീകരണം. എന്‍.ഐ.എ എസ്.പി മുഹമ്മദ് തന്‍സിലാണ് ഈ മാസം മൂന്നിനാണ് അക്രമണത്തില്‍ മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയില്‍ ജോലി ചെയ്തുവരികയായിരുന്ന തന്‍സില്‍ സ്വദേശമായ ബിജ്‌നൂറില്‍ എത്തിയിരുന്നത്.
Post Your Comments