India

ഇന്ത്യയുടെ ‘ഹാര്‍ലി വുമണ്‍’ അപകടത്തില്‍ മരിച്ചു

ഇന്ത്യയിലെ മികച്ച വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാള്‍(42)റോഡപകടത്തില്‍ മരിച്ചു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ഓടിക്കുന്നതില്‍ വിദഗ്ധയായ വീനു ഭോപ്പാലിനടുത്ത് വിധിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കില്‍ ഇന്ത്യാപര്യടനം നടത്തുന്നതിനിടെയാണ് അപകടം. വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ഏഴോടെയാണ് അപകടം.രാജ്യം മുഴുവന്‍ ബൈക്കില്‍ ഒറ്റക്ക് സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് ജയ്‌പൂര്‍ സ്വദേശിയായ വീനു പലിവാള്‍.കൂട്ടുകാരനായ ദീപേഷ് തന്‍വറുമൊത്ത് ഒരു ബൈക്ക് ഡോക്യുമെന്ററി ചെയ്യുന്നതിന്റെ ഭാഗമായാണ് ഭാരതപര്യടന്‍ നടത്തിയിരുന്നത്. വീനുവിനൊപ്പം മറ്റൊരു ബൈക്കില്‍ ദീപേഷും ഉണ്ടായിരുന്നു. ബൈക്ക് ഒടിക്കുന്നതിലെ മികവ് പരിഗണിച്ച് അടുത്തിടെ വീനു പലിവലിനെ ലേഡി ഓഫ് ദി ഹാര്‍ലി 2016 ആയി പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button