India

പോലീസ് ആകാശത്തേക്ക് വെടിവച്ചു-വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് പേര്‍ മരിച്ചു

ഗുവാഹത്തി: പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവച്ചതിനെ തുടര്‍ന്ന് വൈദ്യുത കമ്പി പൊട്ടി വീണ് പതിനൊന്ന് മരണം. ആസാമിലെ തിന്‍സുകിയ ജില്ലയില്‍ പെന്‍ഗിരിയില്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയവരാണ് മരിച്ചത്. പ്രദേശവാസിയായ ഗൃഹനാഥനെയും മരുമകനെയും മൂന്ന് ദിവസം മുമ്പ് അഞ്ജാത സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. വന്‍ ദുരന്തത്തില്‍ കലാശിച്ചത് ഇതില്‍ പ്രതികളായവരെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനമാണ്.

ജനക്കൂട്ടം അക്രമാസക്തരായതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വെടി കൊണ്ട് വൈദ്യുതി കമ്പി പൊട്ടി ജനക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒമ്പത് പേര്‍ മരിച്ചു. ആശുപത്രിയില്‍ വച്ചാണ് രണ്ട് പേര്‍ മരണത്തിന് കീഴടങ്ങയത്.

shortlink

Post Your Comments


Back to top button