International

തന്റെ ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് ഒബാമ

വാഷിംഗ്ടണ്‍; എട്ടുവര്‍ഷക്കാലത്തെ തന്റെ ഭരണത്തിനിടയിലെ ഏറ്റവും വലിയ തെറ്റായിരുന്നു ലിബിയയെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ. ഗദ്ദാഫിയെ മറിച്ചിടണം എന്നതിനപ്പുറത്ത് മറ്റൊരു അജണ്ടയും തനിക്കില്ലായിരുന്നുവെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ തുറന്നുപറച്ചില്‍ നടന്നത് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്.
ഗദ്ദാഫി സര്‍ക്കാരിനെതിരെ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഇടപെടലില്‍ വലിയ സൈനിക ഇടപെടല്‍ നടക്കുകയും ചെയ്തിരുന്നു. ഒളുവില്‍ പോയ ഗദ്ദാഫിയെ പിടികൂടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഗദ്ദാഫിയെ മറിച്ചിടുക എന്ന ഒറ്റ കാര്യത്തില്‍ താന്‍ നിന്നുവെന്ന് ഒബാമ പറയുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അടക്കമുള്ള യൂറോപ്യന്‍ നേതാക്കളാണ് ഭരണരംഗത്ത് കടുത്ത അരാജകത്വം നിലനില്‍ക്കുന്ന ലിബിയയുടെ അവസ്ഥക്ക് കാരണമെന്ന് ഒബാമ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ലിബിയഇപ്പോള്‍ ഐഎസ് അടക്കമുള്ള ഭീകരരുടെ കയ്യിലാണ്.

shortlink

Post Your Comments


Back to top button