ലണ്ടന്‍: ക്രിക്കറ്റ് മത്സരങ്ങളില്‍ ജയപരാജയങ്ങല്‍ നിര്‍ണയിക്കുന്നതില്‍ ഏറെ പ്രാധാന്യമുള്ള ഘടകമാണ് ടോസ്. പിച്ചിന്റെ സ്വഭാവമനുസരിച്ച് അന്തിമ വിജയികളെ നിര്‍ണയിക്കുന്നതില്‍ പോലും ടോസിലെ ഭാഗ്യം പലപ്പോഴും നിര്‍ണായകമാണ്. എന്നാല്‍ ടോസില്ലാതെ ക്രിക്കറ്റ് മത്സരങ്ങളെന്ന ഐതിഹാസികമായ ഒരു ചുവടുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിലെ പ്രാദേശിക ലീഗായ കൗണ്ടി ചാമ്പ്യന്‍ഷിപ്പ്.
ലീഗിലെ ഓരോ മത്സരവും ഒരു ടീമിന്റെ സ്വന്തം ഗ്രൗണ്ടിലാകുമെന്നതിനാല്‍ സന്ദര്‍ശക ടീമിന് ടോസില്ലാതെ തന്നെ ആദ്യം ബൌള്‍ ചെയ്യാനുള്ള അവസരം ഒരുക്കിയാണ് ചരിത്രം തിരുത്തിയ പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. ടോസ് ഇല്ലാതെ ബൗളിങ് തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിക്കേണ്ടെന്ന് സന്ദര്‍ശക ടീമിന്റെ നായകന്‍ തീരുമാനിച്ചാല്‍ മാത്രമെ ടോസ് നടപ്പിലാക്കുകയുള്ളൂ.
സോമര്‍സെറ്റ്, വാര്‍വിക്‌ഷെയര്‍, സറൈ, സസെക്‌സ് എന്നീ ടീമുകളുടെ നായകന്‍മാര്‍ ആദ്യം ബൗളിങ് എന്ന ആനുകൂല്യം തെരഞ്ഞെടുത്തു. എന്നാല്‍ ഗ്ലോസെസ്റ്റര്‍ഷെയര്‍ നായകന്‍ ഗാരത്ത് റോഡ്‌റിക് ടോസ് തന്നെ വേണമെന്ന നിലപാടെടുത്തു. ടോസ് നേടിയ ഗാരത്ത് എസെക്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനും തീരുമാനിച്ചു.
Post Your Comments