India

റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് ദമ്പതിമാരുടെ ഫോട്ടോഷൂട്ട്‌ ; 700 ലധികം പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: റെയില്‍വ്വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ടുള്ള ദമ്പതിമാരുടെ ഫോട്ടോഷൂട്ടിനിടെ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്. റെയില്‍വേ ട്രാക്കില്‍ ജീപ്പ് നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുന്നതിനിടയില്‍ മംഗള എക്സ്പ്രസ് ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ദമ്പതിമാര്‍ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ 700 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപ്പെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് നില്ക്കുകയായിരുന്നു. ആര്‍ക്കും അപകടത്തില്‍ പരിക്കുകള്‍ പറ്റിയിട്ടില്ല. ശനിയാഴ്ച രാവിലെ 7.30 നാണ് അപകടം നടക്കുന്നത്. ആദ്യത്യ നഗര്‍ സ്വദേശിയായ സന്ദീപ്‌ ഭാര്യ പ്രതിഭ എന്നിവരാണ് സാഹസ പ്രവൃത്തിയ്ക്ക് മുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് സന്ദീപ്‌ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍ഴ്‌സ് അറസ്റ്റ് ചെയ്തു. ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ 700 പേരുടെ ജീവന്‍ അപകടത്തിലാകുമായിരുന്നു.

shortlink

Post Your Comments


Back to top button