ബെര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ രോഷം കൊണ്ട് ചിലപ്പോള്‍ പൊട്ടിത്തെറിച്ചേനെ. അയാളുടെ അഭിമാനമായിരുന്ന ഫോക്‌സ് വാഗന്‍ കാറുകള്‍ക്ക് അമേരിക്കക്കാര്‍ നിരന്തരം കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നു, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇരുകൈയും നീട്ടി വിദേശ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നു, ഇപ്പോഴിതാ ഒരു ബവേറിയന്‍ പട്ടണം 71 വര്‍ഷം മുമ്പ് അനുവദിച്ച ഓണററി പൗരത്വം റദ്ദാക്കുകയും ചെയ്തിരിക്കുന്നു.
ബവേറിയന്‍ ആല്‍പ്‌സിലുള്ള ടെഗേണ്‍സീ എന്ന പട്ടണമാണ് ഹിറ്റ്‌ലര്‍ക്കെതിരെ ഈ വൈകിയ വേളയില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ഹിറ്റ്‌ലര്‍ ഇവിടത്തെ ഓണററി പൗരനായി തുടര്‍ന്നതിനുള്ള കാരണവും ഇപ്പോള്‍ ഈ നടപടിയെടുക്കാനുള്ള കാരണവും അജ്ഞാതമായി തുടരുന്നു.ഹിറ്റ്‌ലറുടെ പ്രതാപകാലത്ത് നാലായിരത്തോളം ജര്‍മന്‍ പട്ടണങ്ങള്‍ ഇത്തരത്തില്‍ ഓണററി പൗരത്വം നല്‍കി പ്രീതി സമ്പാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ലോകയുദ്ധം കഴിഞ്ഞതോടെ അവരില്‍ ഭൂരിപക്ഷവും അതു പിന്‍വലിക്കുകയും ചെയ്തിരുന്നതാണ്.
Post Your Comments