Kerala

പരവൂര്‍ ദുരന്തം; ക്ഷേത്ര ഭാരവാഹികളെ കാണ്മാനില്ല; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കൊല്ലം: 110 പേരുടെ മരണത്തിനും 350 ലേറെപ്പെര്‍ക്ക് പരിക്കേല്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തത്തിന് ശേഷം പരവൂര്‍ പുറ്റിങ്കല്‍ ദേവിക്ഷത്ര മുഖ്യ ഭാരവാഹികളെ കാണ്മാനില്ല. ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെക്കൂടാതെ മത്സരക്കമ്പത്തിന്റെ കരാറുകാരനായ സുരേന്ദ്രനും മകന്‍ ഉമേഷിനുമെതിയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ നടന്നുവരാറുള്ളതാണ് വെടിക്കെട്ട്. ഇത്തവണ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എ.ഡി.എം കൂടിയായ കൊല്ലം ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രത്യേക അനുമതി നേടിയെടുത്ത് വെടിക്കെട്ട് നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, സംഭവുമായി ബന്ധപ്പെട്ടു അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ സുരേന്ദ്രന്റെ തൊഴിലാളികളായ അഞ്ച് രെയാണ് കസ്റ്റഡിയിലെടുത്തത്.

shortlink

Post Your Comments


Back to top button