KeralaNews

പ്രധാനമന്ത്രി പരിക്കേറ്റവരെ സന്ദര്‍ശിച്ചു

കൊല്ലം/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിക്കെട്ട് അപകടമുണ്ടായ പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ദുരന്ത സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്ലം ജില്ലാ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയും സ്ന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എയിംസ്, ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള 15 ഡോക്ടര്‍മാരും പ്രധാനമന്ത്രിക്കൊപ്പം ജില്ലാ ആശുപത്രിയില്‍ എത്തി. എയിംസ്, ആര്‍എംഎല്‍, സഫ്ദര്‍ജംഗ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കും പരിക്കേറ്റവരുടെ ചികിത്സയ്ക്കു മേല്‍നോട്ടം വഹിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ കൊല്ലം ജില്ലാ ആശുപത്രിയില്‍ ക്യാമ്പു ചെയ്ത് പരിക്കേറ്റവരുടെ ചികിത്സാകാര്യങ്ങള്‍ ഏകോപിപ്പിക്കും. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണു മോദിയും ഡോക്ടര്‍മാരും കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ മോദി ആദ്യം ദുരന്തസ്ഥലമാണു സന്ദര്‍ശിച്ചത്. ബിജെപി നേതാവ് ഒ. രാജഗോപാല്‍ സ്ഥിതിഗതികള്‍ മോദിയെ ധരിപ്പിച്ചു. ഇവിടെനിന്നാണു മോദി ജില്ലാ ആശുത്രിയിലേക്കു പോയത്. ആശുപത്രിയിലെത്തി പരിക്കേറ്റവരെ അദ്ദേഹം നേരിട്ടു സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനു ശേഷം കൊല്ലം ഗസ്റ് ഹൌസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച ത്തിയ ശേഷമാണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ സന്ദര്‍ശനം നടത്തിയത്. ഇതിനു ശേഷം അദ്ദേഹം ഡല്‍ഹിയിലേക്കു തിരിക്കും.

ഉച്ചയ്ക്ക് രണ്ടരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് കൊല്ലം ആശ്രാമം മൈതാനത്തേക്ക് എത്തിയത്. അവിടെ നിന്ന് റോഡ്‌ മാര്‍ഗം ദുരന്തസ്ഥലവും, ജില്ലാ ആശുപത്രിയും സന്ദര്‍ശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button