Kerala

വെടിക്കെട്ടപകടം-സഹായഹസ്തവുമായി രവി പിള്ളയും എം.എ.യൂസഫലിയും

കൊല്ലം; പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും പരവൂരില്‍ വെടിക്കെട്ടിനിടെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്ത്. ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് പുറമെയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യൂസഫലിയും രവി പിള്ളയുംഒരുലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും. എസ്‌സിഎംഎസ് ഗ്രൂപ്പ് മേധാവി ജി.പി.സി.നായര്‍ പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുമെന്ന് പറഞ്ഞു.

shortlink

Post Your Comments


Back to top button