KeralaNews

എന്‍.ഐ.എയുടെ പിടിയിലായ സിമി ഭീകരന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്

കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളി തകര്‍ക്കാനെത്തിയ സിമി ഭീകരന്‍ അലാം ജെബ് അഫ്രീഡി(37) ബോംബുണ്ടാക്കാന്‍ പഠിച്ചത് അല്‍ക്വയ്ദയുടെ ഓണ്‍ലൈന്‍ മാസിക വഴി. ബംഗളുരു സ്‌ഫോടനക്കേസില്‍ പിടിയിലായ ഇയാളെ എന്‍.ഐ.എ. ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചും ബോംബുണ്ടാക്കാമെന്ന അല്‍ ക്വയ്ദയുടെ മാസികയിലെ ലേഖനമാണ് ഇയാളെ ആകര്‍ഷിച്ചത്. നേരത്തേ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കോടതിയെ കബളിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. 20 പാരസെറ്റാമോള്‍ ഗുളികള്‍ കഴിച്ചെന്നും ഉടന്‍ മരിക്കുമെന്നുമാണു കോടതിയില്‍ പറഞ്ഞത്. പിന്നീട് ബ്ലേഡ് വിഴുങ്ങിയെന്ന് അവകാശപ്പെട്ടു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇതെല്ലാം കളവാണെന്നു തെളിഞ്ഞു. ആശുപത്രിയിലേക്കു പോകുംവഴി രക്ഷപ്പെടാനാണ് ഇയാള്‍ കോടതിയില്‍ കള്ളം പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍, കനത്ത സുരക്ഷവലയം രക്ഷപ്പെടലിനു വിലങ്ങുതടിയായി.

ഇതിനിടെ അഫ്രീഡി കൊച്ചിയിലും മൂന്നാറിലും ദിവസങ്ങളോളം തങ്ങിയിരുന്നതായി എന്‍.ഐ.എ സ്ഥിരീകരിച്ചു. ബംഗളുരു സ്‌ഫോടനക്കേസില്‍ പിടിയിലാവുന്നതിനു തൊട്ടുമുമ്പ് ഇയാള്‍ മൂന്നാറിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നു കൊച്ചിയിലെത്തിയ അഫ്രീഡി, മട്ടാഞ്ചേരിയില്‍ അടുത്ത സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. അഫ്രീഡിക്ക് സംസ്ഥാനത്ത് സഹായം നല്‍കിയവരുടെ വിവരങ്ങളും എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്. അഫ്രീഡിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

2007ല്‍ വാഗമണില്‍ നടന്ന സിമി ക്യാമ്പിനും ഇയാള്‍ നേതൃത്വം കൊടുത്തിരുന്നു. നിരോധനത്തിനുശേഷവും കേരളത്തില്‍ സിമി പ്രവര്‍ത്തകരുടെ സാന്നിധ്യം എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 29 നാണ് അഫ്രീഡി എന്‍.ഐ.എയുടെ പിടിയിലായത്. അഹമ്മദാബാദ് സ്‌ഫോടനക്കേസിലും ബംഗളുരുവിലെ ഇസ്രയേല്‍ വിസ സെന്റര്‍ ആക്രമണക്കേസിലും ഇയാള്‍ പ്രതിയാണ്.നിരോധനശേഷം ആലുവ കേന്ദ്രീകരിച്ചു സിമി ക്യാമ്പ്് നടന്നതായി എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് എന്‍.ഐ.എ. സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണു വിവരം. 2013 ഒക്‌ടോബറില്‍ ആലുവയില്‍ നടന്ന സിമി ക്യാമ്പില്‍ പങ്കെടുത്ത അഞ്ചുപേര്‍ ഇപ്പോള്‍ മധ്യപ്രദേശിലെ ജയിലിലാണ്.

ജൂതന്‍മാരെ ആക്രമിക്കുന്നത് ലക്ഷ്യമിട്ട് കൊച്ചിയിലെത്തിയ അലാം ജെബ് അഫ്രീഡി ജൂതകുടുംബങ്ങളുടെ കണക്കെടുത്തിരുന്നു. രാജ്യത്താകമാനമുള്ള ജൂതന്‍മാരെ ആക്രമിക്കാന്‍ സിമി പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി മട്ടാഞ്ചേരി ജൂതപ്പള്ളിയില്‍ ബോംബ് സ്‌ഫോടനം നടത്താനായിരുന്നു ഉദ്ദേശം. കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ താമസമാക്കിയ 31 ജൂത കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ക്യാമറ നിരീക്ഷണത്തിലായതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും അഫ്രീഡി മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button