India

ഇന്ത്യയുടെ സുന്ദരി

മുംബൈ: ഗുവാഹത്തി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജി വാശിയേറിയ മത്സരത്തിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ 2016ലെ സുന്ദരിപ്പട്ടം സ്വന്തമാക്കി. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ കിരീടം അണിയിച്ചു. പ്രിയദര്‍ശിനി മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഇരുപത്തിയൊന്നു മത്സരാര്‍ഥികളെ തോല്‍പ്പിച്ചാണ്. ഫസ്റ്റ് റണ്ണറപ്പായി മുംബൈയില്‍ നിന്നുള്ള സുഷൃദി കൃഷ്ണയും സെക്കന്റ് റണ്ണറപ്പായി ലക്‌നൗവില്‍ നിന്നുള്ള പങ്കുരി ഗിഡ്വാനിയും തെരഞ്ഞെടുക്കപ്പെട്ടുു.

വിജയിയെ പ്രഖ്യാപിച്ചത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ ആണ്. ടെന്നീസ് സുന്ദരി സാനിയ മിര്‍സ, നിര്‍മാതാവ് ഏക്താ കപൂര്‍, ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്ര, ഷെയ്ന്‍ പീകോക്ക്, സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, ആമി ജാക്‌സണ്‍, കബീര്‍ ഖാന്‍ തുടങ്ങി ബോളിവുഡ് ലോകത്തെ വന്‍ താരനിര തന്നെ ചടങ്ങിനെത്തിയിരുന്നു. വിധികര്‍ത്താവായി 2015ലെ മിസ് വേള്‍ഡ് മിരിയാ ലാലാഗുണയും എത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വരുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാമെന്നുള്ള ആവേശത്തിലാണ് പ്രിയദര്‍ശിനി.

shortlink

Post Your Comments


Back to top button