International

വനിതാ പോലീസ് സെക്‌സിയാവണം-പ്രസ്താവന നടത്തിയ പോലീസ് ഉന്നതര്‍ കുരുക്കില്‍

മെക്‌സിക്കോസിറ്റി: വനിതാ പോലീസിന്് സൗന്ദര്യ പരിശോധനകള്‍ നടത്തിയ മെക്‌സിക്കന്‍ പോലീസ് വിവാദത്തില്‍. വലിയ വിവാദമുണ്ടാക്കിയത് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സുന്ദരികളായും ഗഌമറസായും ആയിരിക്കമമെന്ന പുരുഷ ഓഫീസര്‍മാരുടെ ശാഠ്യമാണ്.ഇക്കൂട്ടര്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ ആകര്‍ഷണീയതാ പരിശോധനകള്‍ ഇവര്‍ നടത്തുന്നതായും ഭാരം കുറച്ച് ശരീര വടിവുകള്‍ വ്യക്തമാകുന്ന വിധത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.

പരാതിയുമായി രണ്ടു വനിതാപോലീസുദ്യോഗസ്ഥര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. സ്ഥാനം മാറിയ മുന്‍ പോലീസ് ഉന്നതന്‍ റൊളാണ്ടോ യൂജിനോ ഹിഡാല്‍ഗോ എഡ്ഡിക്കെതിരേ നേരത്തേ നഗരത്തിലെ ഓഫീസര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. പരാതിയില്‍ പറയുന്നത് ഗഌമര്‍ യൂണിഫോമും ഹൈഹീല്‍ ബൂട്ടുകളും മേക്കപ്പുകളും ഉള്‍പ്പെടെ എല്ലാ വനിതാ ഓഫീസര്‍മാരും സുന്ദരികളും ആകര്‍ഷണീയകളും ആയിരിക്കാന്‍ പുതിയ ഓഫീസറും നിര്‍ബ്ബന്ധം പിടിച്ചുവെന്നാണ്. തങ്ങള്‍ പോലീസുകാരാകാന്‍ പരിശീലനം നേടുന്നവരാണെന്നും അല്ലാതെ ഷോഗേളുകള്‍ അല്ലെന്നും വനിതാ ഓഫീസര്‍മാര്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button