ഭൂഖണ്ഡാന്തര മിസൈല്‍വിക്ഷേപണത്തിന് കരുത്തേകുന്ന ദീര്‍ഘദൂര റോക്കറ്റ് എന്‍ജിന്‍ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു.ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് പരീക്ഷണം നടന്നത്. ഉത്തരകൊറിയയുടെ തുടര്‍ച്ചയായ നാലാമത്തെ അണുവായുധപരീക്ഷണമാണിത്. പരീക്ഷണം നടത്തിയത് ഏതുദിവസമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്കും മറ്റ് ശത്രുക്കള്‍ക്കും മറുപടി നല്‍കാനുള്ള ശക്തിയാണ് ഉത്തരകൊറിയക്ക് കൈവന്നതെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയക്ക് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനാകുമെന്നതിന് വിശ്വസനീയമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഈ വാര്‍ത്തയോട് ദക്ഷിണകൊറിയ പ്രതികരിച്ചത്.
Post Your Comments