റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ഹമ്മര്‍ സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് പിഴയും നികുതിയുമായി 1.59 ലക്ഷം രൂപ അടച്ചു. ധോണി 2009ല്‍ വാങ്ങിയ ഹമ്മറിനു രണ്ടുവര്‍ഷത്തെ നികുതി മാത്രമേ അടച്ചിരുന്നുള്ളൂ. റാഞ്ചി ആര്‍ടിഒ ഓഫിസ് ബാക്കി നികുതിയും ഹമ്മര്‍ സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിനുള്ള പിഴയും അടയ്ക്കണമെന്നു കാട്ടി നോട്ടിസ് അയച്ചതോടെയാണു കഴിഞ്ഞദിവസം ധോണി പിഴയും നികുതിയും അടക്കേണ്ടു വന്നത്.
നോട്ടീസില്‍ ഹമ്മര്‍ സ്കോര്പ്പിയോയായത് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും വ്യക്തമാക്കിയിരുന്നു. 45 ലക്ഷം രൂപയ്ക്കാണു ഹമ്മര്‍ വാങ്ങിയതെന്ന സത്യവാങ്മൂലവും പിഴ അടച്ചതിനൊപ്പംധോണി സമര്‍പ്പിച്ചു. ആര്‍ടിഒ ഓഫിസ് അധികൃതര്‍ റജിസ്ട്രേഷന് സമയത്ത് അടച്ച രണ്ടുവര്‍ഷത്തെ നികുതിക്കു പുറമേ ആറുവര്‍ഷത്തെ നികുതിക്കുടിശികയും ലൈഫ് ടൈം ടാക്സും പിഴയും ഒന്നിച്ച് അടച്ചതായി വ്യക്തമാക്കി.
Post Your Comments