വാഷിംഗ്ടണ്‍: 306 ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളാണ് തട്ടിപ്പ് യൂണിവേഴ്‌സിറ്റിയുടെ പേരില്‍ വ്യാജ വിസ സംഘടിപ്പിച്ച് അമേരിക്കയില്‍ എത്തിയതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ പോകുന്നത്. യു.എസ്.ഐ.സി.ഇ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് വക്താവ് ആല്‍വിന്‍ ഫിലിപ്‌സ് അറിയിച്ചത് നോര്‍ത്തേണ്‍ ന്യൂ ജേഴ്‌സി സര്‍വകലാശാലയുടെ പേരില്‍ വിസ നേടിയവരെ തിരിച്ചറിഞ്ഞതായും അവരുടെ താമസസ്ഥലം കണ്ടെത്തിയതായുമാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇത്തരത്തില്‍ 26 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലേറെ വിദേശികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടിയിലായ 21 പേരില്‍ 10 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു. ബ്രോക്കര്‍മാര്‍, റിക്രൂട്ടര്‍മാര്‍, തൊഴില്‍ദാതാക്കള്‍ തുടങ്ങിയവരാണ് ഇവരില്‍ പിടിയിലായത്.
Post Your Comments