Kerala

അവസാന കാലത്ത് തെറ്റായ തീരുമാനങ്ങെടുത്തു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവസാനകാലത്ത് സര്‍ക്കാരെടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെന്ന് സമ്മതിച്ച് അഭിപ്രായ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ പ്രധാന നേതാവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതിനെപ്പറ്റി പ്രതികരിച്ചത് നേരത്തെ ചില യൂഡിഎഫ് നേതാക്കളും ഇക്കാര്യം ഉയര്‍ത്തിയതിനു പുറകെയാണ്. ആ തീരുമാനം ബോധപൂര്‍വം എടുത്തതല്ലെന്നും എന്നാല്‍ അവ തിരുത്തുകയാണ് വേണ്ടതന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

തനിക്കും ഉമ്മന്‍ചാണ്ടിക്കും സൂധീരനുമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വമെന്ന് രമേശ് പറഞ്ഞു. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുന്നില്ലെന്നും കൂട്ടൂത്വരവാദിത്വമാണ് ഇക്കാര്യത്തിലുള്ളതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button