KeralaNews

തടവറ കടന്നു രുചിപ്പെരുമ: ഇനി ജയിലില്‍ നിന്നു ബിരിയാണിയും

കൊല്ലം:ജയിലില്‍ നിന്നും ചപ്പാത്തിയും കോഴിക്കറിയും അടക്കമുള്ള ഭക്ഷണങ്ങള്‍ പുറത്തിറക്കിയത് വലിയ ഹിറ്റായിരുന്നു.പിന്നാലെ ജയിലില്‍ നിന്നും കോഴി ബിരിയാണി ഉണ്ടാക്കിയാണ് കൊല്ലം ജില്ലാ ജയില്‍വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണി ആദ്യദിവസം തന്നെ സൂപ്പര്‍ഹിറ്റാകുകയും ചെയ്തു.

ഉച്ചയ്ക്ക് വിപണിയിലെത്തിയ 100 പൊതി ബിരിയാണി പത്തു മിനിട്ടിനുള്ളില്‍ വിറ്റുപോയി. 60 രൂപയാണ് വില. ജില്ലാ ജയിലിന് മുമ്പിലുള്ള പ്രത്യേക കൗണ്ടറിലാണ് ഇന്നലെ ബിരിയാണി വിതരണം ആരംഭിച്ചത്. ഇന്നു വൈകിട്ടു മുതല്‍ ചിന്നക്കടയില്‍ പ്രത്യേക വാഹനത്തില്‍ നിന്നു പൊതുജനങ്ങള്‍ക്ക് കോഴി ബിരിയാണി വാങ്ങാം. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാചകപരിശീലനം നല്‍കിയ 30 പേരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരാണു ജയിലില്‍ ബിരിയാണി തയാറാക്കുന്നത്. സലാഡും അച്ചാറും ഉള്‍പ്പെട്ടതാണു ബിരിയാണി പാക്കറ്റ്.ബിരിയാണി നിര്‍മ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് ജയില്‍ ഡി.ജി.പി: ഋഷിരാജ് സിങ്ങാണ് നിര്‍വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button