മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന ശനി ഷിഗ്‌നാപുര്‍ ക്ഷേത്രത്തിലെ വിലക്ക് നീക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൂമാത ബ്രിഗേഡിന്റെ അടുത്തലക്ഷ്യം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രം.കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രയത്‌നഫലമാണു മഹാരാഷ്ട്രയിലെ ശനി ഷിഗ്‌നാപുര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ നീക്കാന്‍ കാരണം. 400 വര്‍ഷം പഴക്കമുള്ള വിലക്കാണു കഴിഞ്ഞ ദിവസം നീക്കിയത്. മൂന്നു മാസത്തെ പോരാട്ടത്തിനു ശേഷമാണു സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുള്ള വഴി തുറന്നത്. അടുത്തലക്ഷ്യം കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം സാധ്യമാക്കുകയാണ്. അതിനുള്ള പോരാട്ടം ഈമാസം13 ന് ആരംഭിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.
Post Your Comments