കോഴിക്കോട്: കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് കെ.സി അബു തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ വര്‍ഗീയത പറഞ്ഞ് പുലിവാലു പിടിച്ചു. അബുവിന്റെ വര്‍ഗീയ പ്രസംഗം ബേപ്പൂരില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ്. അബു വര്‍ഗീയ പ്രസ്താവന നടത്തിയത് ഒരു മുസ്ലീം മത നേതാവ് തന്നോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതെന്നു പറഞ്ഞുകൊണ്ടാണ്. അബുവിന്റെ പ്രസ്താവന കോഴിക്കോടിന് ഒരു മുസ്ലീം മേയറും ബേപ്പൂരിന് ഒരു മുസ്ലീം എം.എല്‍.എയും വേണമെന്നായിരുന്നു.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ വി.കെ.സി മമ്മദ് കോയ ബേപ്പൂരില്‍ വിജയിച്ചാല്‍ കോഴിക്കോടിന് മുസ്ലീം മേയറെ നഷ്ടപ്പെടും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ബേപ്പൂരില്‍ ആദം മുല്‍സി വിജയിക്കണം. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് വി.കെ.സിയിലൂടെ കോഴിക്കോടിന് ഒരു മുസ്ലീം മേയറെ ലഭിച്ചത്. മതനേതാവ് സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹത്തെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് മുസ്ലീം പ്രാധിനിധ്യം കുറയ്ക്കുമെന്ന് പറഞ്ഞുവെന്നാണ് അബുവിന്റെ അവകാശവാദം. എന്നാല്‍ അബു മതനേതാവിന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അബു വര്‍ഗീയത പറഞ്ഞത് ഫറോക്കില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തിലാണ്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച നേതാവുമായ അഡ്വ. കെ.പി പ്രകാശ് ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു കൊണ്ട് വര്‍ഗീയ പ്രസംഗം നടത്തിയ അബുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
Post Your Comments