India

വീണ്ടും അധികാരത്തിലെത്തിയാല്‍ മദ്യം നിരോധിക്കുമെന്ന് ജയലളിത

ചെന്നൈ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത. മദ്യം നിരോധനം ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്നും അവര്‍ വ്യക്തമാക്കി. ജയലളിത
ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ മദ്യം നിരോധിക്കണമെന്ന നിലപാടിനെ ജയലളിത വിമര്‍ശിക്കുകയും ചെയ്തു. മദ്യം തമിഴ്‌നാട്ടില്‍ കൊണ്ടുവന്നയാളാണ് ഇപ്പോള്‍ അത് നിരോധിക്കുമെന്ന് പറയുന്നത്. മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് കുത്തനെ കൂടിയത് കരുണാനിധിയുടെ ഭരണകാലത്താണ്. തമിഴ്‌നാട് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എഐഡിഎംകെ ഭരണത്തില്‍ വലിയ കുതിപ്പാണ് നടത്തിയത്. ജയലളിത വീണ്ടും ജനവിധി തേടുന്നത് ചെന്നൈയിലെ ആര്‍.കെ. നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്.

shortlink

Post Your Comments


Back to top button