വാഷിംഗ്ടണ്‍: അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന്‍ ഖത്തറില്‍ ബി 52 ബോംബര്‍ വിമാനങ്ങള്‍ സജ്ജമാക്കി. ഐഎസിനെ തുരത്താന്‍ അമേരിക്ക വീണ്ടും പുറത്തെടുക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് യുദ്ധത്തില്‍ ഉപയോഗിച്ച ബോംബര്‍ വിമാനങ്ങളാണ്. ഇറാക്കിലും സിറിയയിലും ഐഎസ് താവളമടിച്ച സ്ഥലങ്ങളിലെല്ലാം ബി 52 ശക്തമായ ആക്രമണങ്ങള്‍ നടത്തും. യുദ്ധവിമാനവങ്ങള്‍ ഖത്തറിലെ അല്‍ ഉദീദ് വ്യോമതാവളത്തില്‍ സജ്ജമായിരിക്കുകയാണ്.
ഫെബ്രുവരിയില്‍ ഐഎസിനെതിരെ ബി 1 വിമാനങ്ങള്‍ പ്രയോഗിച്ചെങ്കിലും കേടുപാടുകള്‍ മൂലം തിരിച്ചുകൊണ്ടുപോവുകയായിരുന്നു. ശേഷിയുടെ ഏഴ് ശതമാനം മാത്രമാണ് വിമാനം അന്ന് പറന്നതെങ്കിലും 40 ശതമാനത്തോളം ബോംബ് വര്‍ഷം നടത്താന്‍ സാധിച്ചു. നിമിഷങ്ങള്‍ക്കകം ഏത് കോണിലെക്കെത്താനും സൂപ്പര്‍ സോണിക് വേഗതയുപയോഗിച്ച് ഇവക്ക് സാധിച്ചിരുന്നു.
യുഎസ് പ്രതിരോധ മന്ത്രാലയം ബി 1 ന് പകരം ബി 52 ഉപയോഗിക്കാന്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഭാരമേറിയ ബോംബുകളും പത്ത് മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബി52 ല്‍ സജ്ജമാക്കാം. ബി 52 ലൂടെയായിരുന്നു പസഫിക് സമുദ്രത്തില്‍ ആദ്യ ഹൈഡ്രജന്‍ ബോംബ് വര്‍ഷിച്ചത്. ഇതില്‍ അണുബോംബ് ഘടിപ്പിക്കാനും കഴിയും.
Post Your Comments