India

ഐപിഎല്‍ വേദികള്‍ മാറ്റിയാല്‍ മഹാരാഷ്ട്രയ്ക്ക് നഷ്ടം 100 കോടിയെന്ന് ബിസിസിഐ

മുംബൈ: ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം എഡിഷനിലെ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി ഉപയോഗ്യമായ വെള്ളം നല്‍കാനാവില്ലെന്നും അതിനാല്‍ ഐപിഎല്‍ വേദി മാറ്റിയാലും പ്രശ്‌നമില്ലെന്നും വെള്ളിയാഴ്ച പറഞ്ഞിരുന്നു. ബിജെപി എംപിയും ബിസിസിഐ സെക്രട്ടറിയുമായ അനുരാഗ് ഠാക്കൂര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത് ഇതിനു പിന്നാലെയാണ്.

മഹാരാഷ്ട്രയ്ക്ക് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നതിലൂടെ ലഭിക്കുന്നത് 100 കോടി രൂപയാണ്. ഇതു നടന്നില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. 100 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുകയെന്ന നിഗമനത്തില്‍ എത്തിയത് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ്. ഐപിഎല്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന പണംകൊണ്ട് വരള്‍ച്ച ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും. അനുരാഗ് ഠാക്കൂര്‍ പറയുന്നത് ഫ്രാഞ്ചയ്‌സികളുമായി ബന്ധപ്പെട്ട് വരള്‍ച്ച ബാധിച്ച ഗ്രാമങ്ങളെ സഹായിക്കാനും പദ്ധതിയുണ്ടെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button