ജനീവ: മുസ്ലീങ്ങളാണ് വിഘടനവാദത്തിന്റെ ഇരകളെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ജനുവരിയില്‍ താന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് വിഘടനവാദത്തെ ആഗോളതലത്തില്‍ ചെറുക്കാന്‍ കഴിയുമെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. അക്രമപാതയിലുള്ള വിഘടനവാദം ഭീകരവാദത്തിനു പ്രേരകമാകുമ്പോള്‍ അത് ഏതെങ്കിലും മതവുമായോ മേഖലയുമായോ വംശീയവിഭാഗവുമായോ ബന്ധപ്പെട്ടല്ല കിടക്കുന്നത്. അദ്ദേഹം അക്രമകരമായ വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള ജനീവ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അക്രമപാതയിലുള്ള വിഘടനവാദികള്‍ യുഎന്‍ ചാര്‍ട്ടറിനും മനുഷ്യാവകാശത്തിന്റെ വിശ്വപ്രഖ്യാപനത്തിനും ഭീഷണിയാണ്. സമാധാനവും സ്ഥിരതയും ആഗോളതലത്തില്‍ ഉണ്ടാവേണ്ടതുണ്ട്. രാജ്യാന്തരതലത്തില്‍ ഇതിനെതിരെ സഹകരണം വേണമെന്നും മൂണ്‍ വ്യക്തമാക്കി.
Post Your Comments