Kerala

ആറു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

തളിപ്പറമ്പ്: ആറു വയസുകാരിയെ പീഡിപ്പിച്ചതിന് കുറുമാത്തൂര്‍ കടവിനടുത്ത വൈത്തല പുതിയ പുരയില്‍ നൗഫല്‍(24)നെ തളിപ്പറമ്പ് എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. നൗഫല്‍ ചൊറുകകളയിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തു വരികയാണ്. ആറ് വയസുകാരിയായ കുട്ടി ഇവിടെ പാല്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു. ഈ സമയം കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍.

പിന്നീട് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഈ കുട്ടി പോകാതായി. സംശയം തോന്നിയ മാതാവ് കുട്ടിയോട് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. തുടര്‍ന്ന് ഈ വിവരം പൊലിീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button