India

മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയിലെ വിവിധയിടങ്ങളില്‍ നവജാത ശിശുവിന്റെയടക്കം മൂന്ന് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി.. നവജാത ശിശുവിന്റെ മൃതദേഹം സങ്കര്‍ഗഞ്ച് പോലീസ് സ്റേഷനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. ബസന്ത്പുര്‍ ഗ്രാമത്തില്‍നിന്നാണ് കൌമാരക്കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സര്‍വജിത് ബസാറില്‍നിന്ന് വൃദ്ധയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടത്തിന് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് തമ്മില്‍ ബന്ധമുണ്ടോയെന്നു അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button