Kerala

സൂര്യാഘാതം: മരണസംഖ്യ ഉയരുന്നു

ഹൈദരാബാദ് : സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 111 ആയി.ദുരന്ത നിവരാണ വകുപ്പാണ് മരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസാണ്. തെലങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലും ആന്ധ്രയിലെ വൈഎസ്‌ആര്‍ കഡപ്പ ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കര്‍ഷകരും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് മരിച്ചവരില്‍ ഏറെയും. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെ ജോലി ചെയ്യരുതെന്നും പുറത്തിറങ്ങി നടക്കരുതെന്നും ദുരന്ത നിവാരണ വകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ ഒ ആര്‍ എസ് ലായനി വിതരണം ചെയ്യല്‍, സൂര്യാഘാതത്തെ കുറിച്ച്‌ ബോധവല്‍ക്കരണം തുടങ്ങിയവ ഇതിനകം ഈ സംസ്ഥാനങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉഷ്ണക്കാറ്റില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 2000 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button