വയനാട്ടില്‍ അനാഥശാലകളിലെ പതിനേഴ് കുട്ടികള്‍ക്ക് ഈ അവധിക്കാലം വീടുകളുടെ സ്നേഹത്തിലും തണലിലും ചിലവഴിയ്ക്കാം.
ശിശുക്ഷേമ വകുപ്പിന്റെ ‘അനാഥ ബാല്യങ്ങള്‍ക്ക് ഒരു അവധിവീട്’ എന്ന പദ്ധതിപ്രകരമാണ് ഒരു അവധിക്കാലത്തേയ്ക്കെങ്കിലും അനാഥത്വം മറന്നു കുടുംബങ്ങളുടെ ഊഷ്മളതയില് ഉറങ്ങാന്‍ ഈ കുട്ടികള്‍ക്ക് അവസരം ലഭിയ്ക്കുന്നത്.
അനാഥാലയങ്ങളിലെ കുട്ടികളെ അവധിക്കാലത്ത് സ്വന്തം വീടുകളിലേയ്ക്ക് കൊണ്ട് പോകാന്‍ താല്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിയ്ക്കുകയായിരുന്നു.അപേക്ഷ നല്കിയവരില് കുട്ടികള്‍ ഉള്ളവരും ഇല്ലാത്തവരും കുട്ടികളുണ്ടായിട്ടും ഒറ്റയ്ക്കായിപ്പോയവരും എല്ലാമുണ്ടായിരുന്നു.ജാതിമതഭേദമില്ലാതെ ആളുകള്‍ നന്മ നിറഞ്ഞ ഈ ഉദ്യമത്തില്‍ പങ്കാളികളായപ്പോള്‍ പതിനേഴു കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചത് എന്നുമോര്‍ക്കാന്‍ ഒരു അവധിക്കാലമാണ്..വീടുകള്‍ക്ക് ഒരു സത്കര്‍മ്മത്തിന്റെ പുണ്യവും..
Post Your Comments