ബ്രസല്‍സ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ഒരാളായ മുഹമ്മദ് അബ്രിനിയിയെ ബ്രസല്‍സില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയണ് അറസ്റ്റ്. ഇയാള്‍ക്ക് കഴിഞ്ഞ മാസം ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിലും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 22ന് ആക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ തൊപ്പി ധരിച്ച വ്യക്തിയെന്ന് സംശയിക്കുന്നത് ഇയാളാണെന്നാണ് കരുതുന്നത്. അറസ്റ്റിലായ മുഹമ്മദ് അബ്രിനി ബ്രസല്‍സ് സ്വദേശിയായ 31 കാരനാണ്.
130 പേരുടെ ജീവനാണ് നവംബറില്‍ പാരിസിലുണ്ടായ ആക്രമണത്തില്‍ നഷ്ടമായത്. അറസ്റ്റ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ബെല്‍ജിയം സുരക്ഷാ സര്‍വീസിന്റെ വലിയ നേട്ടമാകുമിത്. 32 പേരാണ് ബ്രസല്‍സിലുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ മരിച്ചത്.
Post Your Comments