India

ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയില്‍ നിന്ന് 40 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നു. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ വിന്യസിക്കുന്നതിനു വേണ്ടിയാണു ഇന്ത്യ ഡ്രോണുകള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നിരീക്ഷണവും ഇന്ത്യ ലക്ഷ്യമിടുന്നു.

ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്നു ജനറല്‍ ആറ്റോമിക്സ് ചീഫ് എക്സിക്യുട്ടീവ് വിവേക് ലാല്‍ അറിയിച്ചു. 2015ല്‍ ഇന്ത്യക്ക് ഇത്തരം ഡ്രോണുകള്‍ കൈമാറുന്നതിനു യുഎസ് ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ എന്നാണ് കൈമാറ്റം നടക്കുക എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിരുന്നില്ല.. യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായേക്കുമെന്നാണു സൈന്യത്തിന്റെ പ്രതീക്ഷ. യുഎസിലെ ജനറല്‍ ആറ്റോമിക്സാണ് ഇത്തരം പ്രിഡേറ്റര്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യ നേരത്തെ ഇസ്രേലില്‍നിന്നു നിരീക്ഷണ ഡ്രോണുകള്‍ സ്വന്തമാക്കിയിരുന്നു. കാഷ്മീര്‍ മലനിരകളില്‍ നിരീക്ഷണം നടത്തുന്നതിനായാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.

shortlink

Post Your Comments


Back to top button