IndiaNews

“മെയ്ക്ക് ഇന്‍ ഇന്ത്യ” രാജ്യത്തിന് ഉപകാരപ്പെട്ടോ ഇല്ലയോ എന്ന്‍ അന്താരാഷ്‌ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് പറയുന്നു

മുംബൈ: നരേന്ദ്രമോദി ഗവണ്മെന്‍റിന്‍റെ “മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി വന്‍വിജയമാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ്സ് ഏജന്‍സി മൂഡീസ് അഭിപ്രായപ്പെട്ടു. ഈ പദ്ധതി കാരണം ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍റെ ഒഴുക്ക് 2016-ന്‍റെ തുടക്കത്തില്‍ സര്‍വ്വകാലഉയര്‍ച്ചയിലായത് ചൂണ്ടിക്കാട്ടിയാണ് മൂഡീസ് തങ്ങളുടെ നിഗമനത്തിലെത്തിയത്.

2004-ന് ശേഷം ഇതാദ്യമായി ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റും “മെയ്ക്ക് ഇന്‍ ഇന്ത്യ” വഴിവന്ന വിദേശനിക്ഷേപത്തിലൂടെ ഇല്ലാതായതായും മൂഡീസ് കണ്ടെത്തി. അതായത് ഇന്ത്യയുടെ ഇറക്കുമതിയുടെ മൂല്യം കയറ്റുമതിയുടെ മൂല്യത്തേക്കാള്‍ കുറഞ്ഞിരിക്കുന്നു.

2016 ജനുവരിയില്‍ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്‍റെ ഒഴുക്ക് സര്‍വ്വകാല റെക്കോര്‍ഡായ 3-ബില്ല്യണ്‍ ഡോളറിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button