India

ജയില്‍ വിദ്യാലയമാകുമ്പോള്‍!!

അഹമ്മദാബാദ്: വിദ്യാലയമാകാനൊരുങ്ങുകയാണ് ഗുജറാത്തിലെ സബര്‍മതി ജയില്‍. സര്‍ക്കാര്‍ തടവുകാര്‍ക്കായി ഐടിഐ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ഇന്ത്യയിലെ തന്നെ ആദ്യ സംരംഭത്തിന് തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ് എല്ലാ സജ്ജീകരണവുമുള്ള ഒരു പഠനശാല ഒരുങ്ങുന്നത്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അധ്യാപകരെ തീരുമാനിക്കാനും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുമുള്ള നടപടികളാണ്. ക്ലാസുകള്‍ ഒരു മാസത്തിനകം തന്നെ തുടങ്ങാനാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

മുമ്പും ഇവിടെ നിരവധി പരിശീലന ക്ലാസുകള്‍ നടന്നിട്ടുണ്ട്. തടവുകാരില്‍ പുതിയ സംരംഭം വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുകയെന്ന് ജയില്‍ സൂപ്രണ്ട് സുനില്‍ ജോഷി പറഞ്ഞു. ജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

shortlink

Post Your Comments


Back to top button