Kerala

വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കീഴടങ്ങി

തിരുവനന്തപുരം: വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാറശാലക്കടുത്ത് കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാഭവനില്‍ ഉത്തര (25) ആണ് മരിച്ചത്. പോലീസ്‌റ്റേഷനില്‍ ഇവരുടെ ഭര്‍ത്താവ് കണ്ണന്‍ (35) കീഴടങ്ങി. കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നമാണ്. ഭര്‍ത്താവ് കീഴടങ്ങിയത് ഇന്ന് പുലര്‍ച്ചയാണ്. കണ്ണന്‍, കടയ്ക്കല്‍ സ്വദേശിനിയായ ഉത്തരയെ വിവാഹം ചെയ്ത് ഭാര്യാഗൃഹത്തില്‍ താമസിച്ച് വരുകയായിരുന്നു. ഇവരുടെ മക്കളാണ് ഗൗരീ കൃഷ്ണ (അഞ്ച്), ഗായത്രി കൃഷ്ണ (ഒന്നര) എന്നിവര്‍.

പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ ഭര്‍ത്താവിന് സംശയം തോന്നിയതാണ്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ ഉത്തരയുമായി കണ്ണന്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. കണ്ണന്‍ മൊഴി നല്‍കിയത് ഭാര്യയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കഴുത്തില്‍ തോറത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ്. കൃത്ത്യം കഴിഞ്ഞ് മക്കളെ സ്വന്തം വീട്ടില്‍ ആക്കിയ ശേഷം കണ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

shortlink

Post Your Comments


Back to top button