മുംബൈ: പനാമാ പേപ്പേഴ്സ് ചോര്‍ന്നതില്‍ അമിതാഭ് ബച്ചന്‍റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മഹാരാഷ്ട്രാ ഗവണ്മെന്‍റിന്‍റെ “സേവ് ടൈഗര്‍ പ്രോജക്റ്റ്’ അംബാസഡര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം ബച്ചനെ ഒരു വില്ലനായി ചിത്രീകരിക്കുന്നതിനെതിരെ ബിജെപിയും വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സ് ഒരു അന്താരാഷ്‌ട്ര സാമ്പത്തിക കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് നിയോഗിച്ച ഉപദേശകസമിതിയില്‍ നിന്ന്കൂടി ബച്ചനെ മാറ്റണമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ ആവശ്യപ്പെട്ടു.
ഉപദേശകസമിതിയുടെ ഒരു കൂടിക്കാഴ്ച്ചയില്‍ ബച്ചന്‍ സംബന്ധിച്ച ദിവസം തന്നെയായിരുന്നു കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്.
പനാമാ പേപ്പേഴ്സ് ചോര്‍ച്ചയില്‍ തന്‍റെ പേര് വന്നതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നേരത്തെ ബച്ചന്‍ നിഷേധിച്ചിരുന്നു. തനിക്ക് ഇതിനെപ്പെറ്റി ഒന്നും അറിയില്ലെന്നും, തന്‍റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാനാണ് സാധ്യത എന്നുമാണ് ബച്ചന്‍ പ്രസ്താവനയില്‍ പറഞ്ഞത്.
Post Your Comments