India

വിദ്യാര്‍ത്ഥിനി ഷോര്‍ട്‌സ് ധരിച്ചെത്തിയതിന് അധ്യാപകന്‍ അപമാനിച്ചു; വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി പ്രതിഷേധിച്ചു

ബംഗളൂരു : കോളജില്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പരസ്യമായി അപമാനിച്ചതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകന്റെ ക്ലാസിലേയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി പ്രതിഷേധിച്ചു. സംഭവം നടന്നത് ബംഗുളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലാണ്. അധ്യാപകന്‍ ക്ലാസില്‍ വച്ച് മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ത്ഥിനിയെ പരിഹസിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതിലും സംസാരിച്ചുവെന്നും ആരോപിക്കുന്നു.

അധ്യാപകന്‍ മര്യാദയ്ക്ക് വസ്ത്രം ധരിച്ച് കോളജിലെത്തണമെന്ന് ശകാരിച്ചതിനാല്‍ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞുവെങ്കിലും അധ്യാപകന്‍ അത് കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ സഹപാഠിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകന്റെ ക്ലാസിലേയ്ക്ക് കൂട്ടത്തോടെ ഷോര്‍ട്‌സ് ധരിച്ചെത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button