India

ഇന്ത്യന്‍ ആള്‍ദൈവം 7 സ്ത്രീകളോട് ചെയ്ത ക്രൂരത

മുംബൈ: ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ തഴച്ചുവളരുകയാണ്. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത മുംബൈയില്‍ നിന്നുള്ളതാണ്. മെഹന്ദി കാസിം എന്ന ആള്‍ ദൈവം 5 വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചത്ബുദ്ധിമാന്ദ്യമുള്ള ആണ്‍മക്കള്‍ ജനിച്ച അമ്മമാരുടെ പെണ്‍മക്കളെയാണ്. ചികിത്സ കൊടുക്കുന്നത് ഈ അമ്മമാരുടെ പെണ്‍മക്കള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു ബുദ്ധിമാന്ദ്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് എന്ന പേരിലാണ്.

ഇയാള്‍ ഏഴു പെണ്‍കുട്ടികളെയാണ് ചികിത്സയുടെ മറവില്‍ 5 വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ ഗര്‍ഭിണിയായാപ്പോള്‍ ഇയാള്‍ ഗര്‍ഭം അലസിപ്പിച്ചു. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് മദ്യവും മയക്കുമരുന്നും നല്‍കിയാണ്. മെഹന്ദി കാസിം പീഡനക്കേസില്‍ അറസ്റ്റിലായത് 2010 ലായിരുന്നു. 37 പേരെ വിചാരണ ചെയ്തതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം ഇയാളെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 43കാരായ കാസിമിനു ശിക്ഷ വിധിച്ചത് വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയാണ്.

shortlink

Post Your Comments


Back to top button