India

സമാജ്‌വാദി പാര്‍ട്ടി നേതാവ് ദരിദ്രനെ മര്‍ദ്ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു

ആഗ്ര: തന്റെ പിതാവുമായി വഴക്കുണ്ടാക്കിയ ദരിദ്രനെ സമാജ്‌വാദി പാര്‍ട്ടി നേതാവും അണികളും കൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായിലേക്ക് മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത് ദേശീയ മാധ്യമങ്ങളാണ്. ദരിദ്രനുമായി വഴക്കുണ്ടാക്കിയത് ആഗ്രയിലെ എസ്.പി നേതാവായ മുസ്ലീം ഖാന്‍ തെകേദാറും അനുയായികളുമാണ്. പ്രകോപനം കൂടാതെ തെകേദാറും പിതാവ് ഹസി പൂനിയും പ്രദേശവാസിയായ നിറോതം സിംഗ് ബഗേല്‍ എന്നയാളുമായി വഴക്കുണ്ടാക്കുകയായിരുന്നു. എന്നാല്‍ മദ്യ ലഹരിയിലായിരുന്ന ബഗേല്‍ മനോരോഗിയായ തന്റെ പിതാവിനെ അധിക്ഷേപിച്ചുവെന്നും ഇതേതുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും തെകേദാര്‍ ആരോപിച്ചു.

ബഗേലിന്റെ വായിലേക്ക് മൂത്രമൊഴിച്ചുവെന്ന ആരോപണം ശരിയല്ല. മനുഷ്യത്വരഹിതമായ പ്രവൃത്തി താന്‍ ചെയ്യില്ല. ബഗേലി പരാതി നല്‍കിയത് വി.എച്ച്.പി നേതാക്കളുടെ പ്രേരണയ്ക്ക് വഴങ്ങിയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബഗേലി പറയുന്നത് ഇങ്ങനെ: തെകേദാറിന്റെ പിതാവ് ഹസി പൂനി വീട്ടിലേക്കു പോവുകയായിരുന്ന തന്നെപ്രകോപനമൊന്നുമില്ലാതെ അധിക്ഷേപിച്ചു. എന്നാല്‍ തന്നെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൂനി മകനെയു മറ്റു ബന്ധുക്കളെയും വിളിച്ചുവരുത്തി മര്‍ദ്ദിച്ചു. മര്‍ദ്ദനംകൊണ്ടും തൃപ്തിവരാതെ തെകേദാറും കൂട്ടാളികളായ അസ്ലാമും മുവിനും മറ്റു മൂന്നു പേരും ചേര്‍ന്ന് തന്റെ വായിലേക്ക് മൂത്രമൊഴിച്ചു. ആരെയും പോലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

shortlink

Post Your Comments


Back to top button