കൊച്ചി: എന്‍.കെ പ്രേമചന്ദ്രന് എം.പി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ പരോക്ഷമായി പരനാറി പ്രയോഗം നടത്തി രംഗത്ത്. തനിക്കെതിരെ പിണറായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിന്റെ പേരില്‍ നടത്തിയ പദപ്രയോഗം പശ്ചിമ ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുകൂടിയ സാഹചര്യത്തില്‍ അദ്ദേഹത്തിനും ബാധകമാണെന്ന് പ്രേമചന്ദ്രന് തുറന്നടിച്ചു.
രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുകയും ഒന്നിച്ച് പ്രചരണം നടത്തുകയും ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസുമായി ധാരണ മാത്രമാണുണ്ടാക്കിയതെന്ന് പറയുന്നത്. എന്നാല്‍ ഇത് സമകാലിക രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നാണ് ആര്.എസ്.പിയുടെ അഭിപ്രായം.
രാജ്യത്ത് മതേതരത്വം നിലനില്ക്കാന് കോണ്‍ഗ്രസ് ശക്തിപ്പെടണം. ബീഹാര്‍ മോഡല്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ അനിവാര്യമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു. സംസ്ഥാത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടും. ആരോപണവിധേയരെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ ആളെ കിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ മുുന്നണിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments