India

മൂന്നാമത്തെ പ്രസവത്തില്‍ പിറന്ന ആണ്‍കുട്ടിയോട് സ്വന്തം അമ്മ കാട്ടിയ ക്രൂരത

ഹൈദരാബാദ്: ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. നഗരത്തിലെ ഒരു വ്യവസായിയുടെ ഭാര്യയായ പൂര്‍ണ്ണിമയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുമുമ്പുണ്ടായ രണ്ടു മക്കളും ആണ്‍കുട്ടികളായിരുന്നു. മൂന്നാമത്തേത് പെണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു .പ്രതീക്ഷകള്‍ തെറ്റിച്ച്‌ ആണ്‍കുഞ്ഞ്‌ ജനിച്ചപ്പോള്‍ കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്തവര്‍ക്കോ ബന്ധുകള്‍ക്കോ നല്‍കാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. പിന്നീട് കുട്ടിയില്‍ നിന്നും അകന്ന് കഴിഞ്ഞ യുവതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറത്ത ശേഷം കുഞ്ഞിനെ കള്ളന്മാര്‍ ആക്രമിച്ചു എന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണിമയുടെ മൊഴിയില്‍ സംശയം തോന്നി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

shortlink

Post Your Comments


Back to top button