ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയിലൂടെ വിപണിയില്‍ ചൈനയെ കീഴടക്കാന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിക്കുന്നു. ചൈനയില്‍നിന്നുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.
വന്‍കിട നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രത്യേക വ്യവസായ മേഖല രൂപവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ തെഴിലവസരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ വന്‍കിട നിക്ഷേപങ്ങള്‍ക്ക് അവസരമെരുക്കണമെന്നും പദ്ധതിയില്‍ പറയുന്നു. 20,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ നികുതി ആനുകൂല്യം നല്‍കണം. ഇവര്‍ രാജ്യത്ത് 100 കോടി ഡോളറെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ളവരുമാകണം. സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തിയുള്ള പ്രത്യേക ഇക്കണോമിക് സോണും ശുപാര്‍ശയിലുണ്ട്. ഇന്ത്യന്‍ തീര പ്രദേശത്ത് 200 മുതല്‍ 250 കിലോമീറ്റര്‍വരെ വിസ്തൃതിയിലായിരിക്കണം പ്രത്യേക കോസ്റ്റല്‍ സോണ്‍ ഉണ്ടാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments