മുംബൈ: ക്രിക്കറ്റിലെ യുവ സുന്ദരന്‍ വിരാട്‌കോഹ്ലിയും ബോളിവുഡിലെ സ്വപ്‌നറാണി അനുഷ്‌ക്കാ ശര്‍മ്മയും ആരാധകരെ മുഴുവന്‍ പറ്റിക്കുകയും മാദ്ധ്യമങ്ങളെ മുഴൂവന്‍ വട്ടം കറക്കുകയുമാണ്. ട്വന്റി20 ലോകകപ്പിന് മുമ്പ് പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ലോകകപ്പിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. കഥകള്‍ക്ക് വീണ്ടും തുടക്കമായത് അടുത്തിടെ ഇരുവരേയും ഒരു ഡിന്നറില്‍ ഒരുമിച്ച് കാണാനായതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകന്നത് മുംബൈ ബാന്ദ്രയിലെ ഹക്കാസന്‍ റസ്‌റ്റോറന്റില്‍ നിന്നും ഇരുവരും ഒരുമിച്ചുള്ള ഡിന്നറിന് ശേഷം പുറത്ത് വരുന്നതിന്റെ ദൃശ്യങ്ങളാണ്. അവര്‍ പുറത്തു വന്നത് തങ്ങള്‍ക്ക് നേരെ പതിയുന്ന ക്യാമറ ക്‌ളിക്കുകളെപ്പോലും കൂസാതെ വര്‍ത്താനം പറഞ്ഞ് തികച്ചും ശാന്തരായിട്ടായിരുന്നു.
റെസ്‌റ്റോറന്റില്‍ ഉണ്ടായിരുന്ന ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കിയ സൂചന ഇരുവരും എല്ലാം മറന്നെന്നും വീണ്ടും പ്രണയിക്കാന്‍ ആരംഭിച്ചെന്നും ആയിരുന്നു. വിരാട് കോഹ്ലി മുന്നിലും അനുഷ്‌ക്ക പിന്നിലുമായിട്ടാണ് എത്തിയത്. ഇരുവരും അവരവരുടെ കാറുകളില്‍ കയറി സ്ഥലം വിടുകയും ചെയ്തു. അനുഷ്‌ക്ക പിന്നീട് സല്‍മാന്റെയും സൊഹൈല്‍ ഖാന്റെയും വീട്ടിലേക്കാണ് പോയത്. എന്തായാലും ഈ ദൃശ്യങ്ങള്‍ അവര്‍ ശരിക്കും പിരിഞ്ഞിരുന്നില്ലേ എന്ന സംശയം ആരാധകരില്‍ സൃഷ്ടിക്കുകയാണ്.
ഫെബ്രുവരിയിലായിരുന്നു ക്രിക്കറ്റ് ബോളിവുഡ് പ്രേമികളെ ഒരു പോലെ ഞെട്ടിച്ച ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. വിരാട് കോഹ്ലി ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് അതിന് പിന്നാലെയായിരുന്നു. കഴിഞ്ഞ തവണ ഏകദിന ലോകകപ്പില്‍ കോഹ്ലിയുടെ ഫോമില്ലായ്മയ്ക്ക് കാരണം അനുഷ്‌ക്കയാണ് എന്ന തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നു വന്നിരുന്നു. മാധ്യമങ്ങള്‍ സംശയിക്കുന്നത് ഇത്തരം ആക്ഷേപം ഉണ്ടാകാതിരിക്കാന്‍ ഇരുവരും ചേര്‍ന്ന് മെനഞ്ഞ കഥയാണോ വേര്‍പിരിയല്‍ എന്നാണ്.
Post Your Comments