NewsIndia

നിങ്ങള്‍ വിമാനയാത്രയ്ക്ക് തയ്യാറാകുമ്പോള്‍ പൈലറ്റ്‌ ‘”പ്രണയകുതൂഹലന്‍” അല്ലെന്ന് ഉറപ്പുവരുത്തുക; അല്ലെങ്കില്‍ വിമാനത്തിനകത്ത് രണ്ടരമണിക്കൂര്‍ കാത്തിരിക്കേണ്ടിവരും

ചെന്നൈ: കൂട്ടുകാരിയായ വനിതാ പൈലറ്റിനെ ഒപ്പം ജോലിക്ക് നിര്‍ത്താന്‍ അനുവദിക്കാത്തത്തില്‍ പ്രതിഷേധിച്ച് പൈലറ്റ്‌ വിമാനം പറത്താതിരുന്നത് രണ്ടര മണിക്കൂര്‍. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരം വഴി മാലിദ്വീപിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. 110 യാത്രക്കാര്‍ ഈ സമയമത്രയും വിമാനത്തില്‍ തന്നെ കഴിയേണ്ടി വന്നു. നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഇതേ പൈലറ്റ്‌ രക്തസമര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

രാജിവെച്ചതിനു ശേഷമുള്ള ആറുമാസത്തെ നോട്ടീസ് പീരിയഡില്‍ ആയിരുന്നു ഇയാള്‍. നേരത്തെ തന്നെ സഹപൈലറ്റായിഈ വനിതാ തന്നെ വേണമെന്ന് ഇയാള്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ മറ്റൊരു ഫ്ലൈറ്റില്‍ ഇവരെ ജോലിക്ക് നിയോഗിച്ചതാണ് വിനയായത്. എന്നാല്‍ അവരില്ലാതെ ജോലിക്ക് പോകില്ല എന്ന് പറഞ്ഞെങ്കിലും ജോലിയില്‍ പ്രവേശിച്ച ശേഷം വീണ്ടും വനിതാ പൈലറ്റില്ലാതെ വിമാനം പറത്തില്ലെന്ന് വാശിപിടിക്കുകയായിരുന്നു. ഒടുവില്‍ മറ്റൊരു പൈലറ്റിനെ വച്ച് സര്‍വീസ് നടത്തുകയായിരുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button