തിരുവനന്തപുരം: അങ്കമാലി സീറ്റ് നിഷേധിച്ചതിനാല്‍ യു.ഡി.എഫ് വിട്ട ജോണി നെല്ലൂര്‍ മുന്നണിയില്‍ തിരിച്ചെത്തുന്നു. തീരുമാനമുണ്ടായിരിക്കുന്നത് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ്. നെല്ലൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ജോണി നെല്ലൂര്‍ മുന്നണി വിട്ടത്. ജോണി നെല്ലൂര്‍ കോണ്‍ഗ്രസ് കൂടെ കൊണ്ടു നടന്ന് ചതിച്ചുവെന്നും യു.ഡി.എഫിന്റെ പരാജയം ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചിരുന്നു. അദ്ദേഹം യു.ഡിഎഫിനെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ ആലോചിച്ച് വരുകയായിരുന്നു.
Post Your Comments